ചലച്ചിത്രം

'എനിക്കു വേണ്ടി പ്രാർത്ഥിക്കണം'; ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് സഞ്ജയ് ദത്തിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിന് കഴിഞ്ഞ ദിവസമാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി താരം അമേരിക്കയിൽ പോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രാഥമിക ചികിത്സ മുംബൈയിൽ തന്നെ നടത്താനാണ് ഇപ്പോൾ തീരുമാനം. മുംബൈ കോകിലാബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്.  ചികിത്സയ്ക്കായി പോകുന്നതിന് മുൻപ് താരം ആരാധകരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. ഭാര്യ മാന്യതയ്ക്കൊപ്പമാണ് താരം ആശുപത്രിയിൽ എത്തിയത്. 

കഴിഞ്ഞ ആഴ്ചയാണ് താരത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. ഇപ്പോള്‍ മുംബൈയില്‍ തന്നെ ചികിത്സിക്കാനാണ് തീരുമാനം. കോവിഡ് കേസുകളൊക്കെ നോക്കിയാവും വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയൊള്ളൂവെന്നും മാന്യത വ്യക്തമാക്കി. സഞ്ജുവിന്റെ രോഗത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെതാൻ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് സഞ്‍ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സഞ്‍ജയ് ദത്ത് പറഞ്ഞിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും കാരണം താൻ എത്രയും പെട്ടെന്ന് മടങ്ങിവരുമെന്നും സഞ്‍ജയ് ദത്ത് പറഞ്ഞിരുന്നു. ദുഖിക്കരുത് എന്നും സഞ്‍ജയ് ദത്ത് പറഞ്ഞു. എന്തായാലും സഞ്‍ജയ് ദത്ത് മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം