ചലച്ചിത്രം

എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തുടരുന്നു ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി ; പ്രാര്‍ത്ഥന തുടരണമെന്ന് മകന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് രോ​ഗബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ കഴിയുന്ന പിന്നണിഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടതായി മകന്‍ എസ് പി ചരണ്‍. അച്ഛനെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെന്ന പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ചരണ്‍ പറഞ്ഞു. 

അദ്ദേഹത്തെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്നും മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ്. മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം പ്രാര്‍ത്ഥനകളുടെയും ഫലമായി അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. എസ് പി ബി വേഗം സുഖം പ്രാപിക്കാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും എസ് പി ചരണ്‍ ആവശ്യപ്പെട്ടു. 

ഓഗസ്റ്റ് അഞ്ചിനാണ് എസ്പി ബാലസുബ്രഹ്ണ്യത്തെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

എസ്പി ബി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് സിനിമാതാരങ്ങള്‍ അടക്കം നിരവധി പ്രമുഖര്‍ രംഗത്തെത്തി. രജനീകാന്ത്, എ ആര്‍ റഹ്മാന്‍, ചിരഞ്ജീവി, ഖുഷ്ബു, ശിവകുമാര്‍, അനില്‍ കപൂര്‍, മഹേഷ് ബാബു തുടങ്ങിയവര്‍ എസ്പിബിക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു