ചലച്ചിത്രം

വണ്ടിച്ചെക്ക് കേസിൽ റിസബാവ കീഴടങ്ങി; 11 ലക്ഷം കെട്ടിവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി. ഇന്നലെ താരത്തിനെതിരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. പണം അടയ്‌ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ പണം അടയ്ക്കാനും കോടതിയില്‍ കീഴടങ്ങാനും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

എളമക്കര സ്വദേശി സാദിഖാണ് പരാതിക്കാരന്‍. 2014 ല്‍ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്