ചലച്ചിത്രം

'നടി സാറ അലി ഖാനുമായി സുശാന്ത് കടുത്ത പ്രണയത്തിലായിരുന്നു, പിരിഞ്ഞത് ബോളിവുഡ് മാഫിയ കാരണം'; സുശാന്തിന്റെ സുഹൃത്ത്

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തും യുവനടി സാറ അലി ഖാനും കടുത്ത പ്രണയത്തിലായിരുന്നെന്ന് വെളിപ്പെടുത്തൽ. സുശാന്തിന്റെ സുഹൃത്ത് സാമുവൽ ഹാവോകിപാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. അവർ പിരിയാൻ സാധിക്കാത്ത വിധം കടുത്ത  പ്രണയത്തിലായിരുന്നെന്നും എന്നാൽ ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഹാവോകിപ് പറഞ്ഞു.

സുശാന്ത് സിങ് രാജ്പുത്ത് നായകനായി എത്തിയ കേദാർനാഥിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് ഇരുവരും തമ്മിൽ അടുത്തത് എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സാമുവൽ പറയുന്നത്. സുശാന്തിന്റെ മരണത്തെത്തുടർന്ന് ബോളിവുഡിലെ സ്വജന പക്ഷപാതത്തെയും മാഫിയകളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് താരപുത്രിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ വരുന്നത്. 

‘കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയം ഞാൻ ഓർക്കുന്നു… സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു… അവർ പിരിയാൻ പറ്റാത്തവിധത്തിലായിരുന്നു… നിഷ്കളങ്കമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇപ്പോൾ ബന്ധങ്ങളിൽ കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്. സുശാന്തിനൊപ്പം സാറയ്‌ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു, അത് കുടുംബം, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആരെങ്കിലുമായിക്കൊള്ളട്ടെ. സോഞ്ചിരിയയുടെ ബോക്സ് ഓഫീസ് പരാജയത്തിനു ശേഷം ഏതെങ്കിലും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദം കാരണമാണോ സുശാന്തുമായി ബന്ധം വേർപെടുത്താൻ സാറ തീരുമാനിച്ചതെന്ന് ഓർത്ത് ഞാൻ അദ്ഭുതപ്പെടുന്നു,”- സാമുവൽ കുറിച്ചു. 

അതിനിടെ സുശാന്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറയുന്നതിനെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മരിച്ച ശേഷവും സുശാന്തും അദ്ദേഹത്തിന്റെ ജീവിതയും ഉപയോ​ഗിക്കപ്പെടുകയാണെന്നാണ് വിമർശനം. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിങ്ങിന്റേയും മകളാണ് സാറ. സുശാന്തിന്റെ മരണ ശേഷം താരത്തിനൊപ്പമുള്ള നിരവധി ഓർമകളാണ് സാറ പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി