ചലച്ചിത്രം

'സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ് വരും, 10 ലക്ഷം കൊടുത്താൽ അവസരം'; തട്ടിപ്പുകാരുടെ വലയിൽ വീഴരുത് 

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പു നൽകി പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞായിരിക്കും അവർ വരികയെന്നും 10 ലക്ഷം തന്നാൽ അവസരമുണ്ടാക്കിത്തരാമെന്ന് വാ​ഗ്ദാനം നൽകുമെന്നുമാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്. അവരുടെ വലയിൽ വീഴരുതെന്നും ഇത്തരക്കാർ സമീപിച്ചാൽ പൊലീസിൽ അറിയിക്കണമെന്നും ബാദുഷ കുറിപ്പിൽ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണെന്ന് ശരിയായ രീതിയിൽ ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും കൂട്ടിച്ചേർത്തു. 

കുറിപ്പ് വായിക്കാം

തട്ടിപ്പുകാരെ തിരിച്ചറിയുക, നിങ്ങൾ സൂക്ഷിക്കുക

പ്രിയ സുഹൃത്തുക്കളെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കട്ടെ....

സിനിമ എല്ലാവരുടെയും സ്വപ്നമാണ്. കഴിവും പ്രാപ്തിയുമൊക്കെയുള്ള നിരവധി പേർ എങ്ങനെയെങ്കിലും ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യാനായി നിരവധി പേർ കഴുകൻ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയുക. സാമ്പത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ്, അവർക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖരുടെ കൂടെ സഹകരിക്കാൻ അവസരമുണ്ടാക്കിത്തരാം അവർക്ക് 10 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് വാഗ്ദാനം.

സിനിമയിൽ അഭിനയിക്കാൻ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്. അതു കൊണ്ട് ശരിയായ രീതിയിൽ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസരം വന്നു ചേരും. തട്ടിപ്പുകാരുടെ വലയിൽ വീഴരുത്. ആരെങ്കിലും പണം നൽകിയാൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞാൽ അവരെ അകറ്റി നിർത്തുക, പൊലീസിൽ വിവരമറിയിക്കുക. സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആരെങ്കിലും വന്നാൽ കൃത്യമായി അന്വേഷിക്കുക, സംശയം തോന്നിയാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. കരുതിയിരിക്കുക, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്