ചലച്ചിത്രം

'ഇതൊരു സ്വാര്‍ത്ഥ ശ്രമമാണ്', ആത്മകഥ എഴുതുന്നതിനെക്കുറിച്ച് സെയിഫ് അലി ഖാന്‍ 

സമകാലിക മലയാളം ഡെസ്ക്

ണ്ടര പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടന്‍ സെയിഫ് അലി ഖാന്‍. യാഷ് ചോപ്രയുടെ ചിത്രത്തിലൂടെയാണ് സെയിഫ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സിനിമയും വ്യക്തിജീവിതവും വിജയപരാജയങ്ങളും എല്ലാം ചേര്‍ത്ത് തന്റെ അഭിനയകാലം പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് സെയിഫ്. 

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആത്മകഥ എഴുതുകയാണെന്നും അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും നടന്‍ പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷവും പകര്‍ത്താനുള്ള തീരുമാനം തീര്‍ത്തും സ്വാര്‍ത്ഥമാണെന്നും മറ്റുള്ളവര്‍ അത് വായിച്ച് ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും സെയിഫ് പറഞ്ഞു. 

"ഒരുപാട് കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇവയെല്ലാം കുറിച്ചില്ലെങ്കില്‍ കാലത്തിനൊപ്പം ആ ഓര്‍മ്മകളും നഷ്ടപ്പെടും. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കുന്നതും അതേക്കുറിച്ച് എഴുതുന്നതുമൊക്കം രസകരമായ കാര്യമാണ്", സെയിഫ് പറഞ്ഞു. 

അടുത്തിടെയാണ് തൈമൂറിന് കൂട്ടായി മറ്റൊരു അതിഥി കൂടി ജീവിതത്തിലേക്ക് എത്തുന്നു എന്ന സന്തോഷം സെയിഫും ഭാര്യ കരീനയും ആരാധകരെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിക്കായുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികള്‍. ആദ്യ ഭാര്യ അമൃത സിങ്ങില്‍ സെയിഫിന് രണ്ട് മക്കളുണ്ട്. നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി