ചലച്ചിത്രം

ഷാരുഖിനെ റോ ഉദ്യോ​ഗസ്ഥനാക്കാൻ ആറ്റ്ലി, എത്തുന്നത് ഒന്നിലധികം ​ഗെറ്റപ്പിൽ

സമകാലിക മലയാളം ഡെസ്ക്

ണ്ട് വർഷത്തോളമായി ബോളിവുഡി സൂപ്പർതാരം ഷാരുഖ് ഖാനെ നമ്മൾ സിനിമയിൽ കണ്ടിട്ട്. സീറോയുടെ പരാജയത്തോടെ കുടുംബത്തിലേക്ക് ഒതുങ്ങിയ താരം ഇതുവരെ ഒരു സിനിമയും പ്രഖ്യാപിച്ചിട്ടില്ല. തങ്ങളുടെ ഇഷ്ടതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ തെന്നിന്ത്യയിലെ അടക്കം സൂപ്പർഹിറ്റ് സംവിധായകരുമായി താരം ചർച്ചകൾ നടത്തിയത് ആരാധകരെ പ്രതീക്ഷവർധിപ്പിച്ചിരുന്നു. മലയാളത്തിലെ ആഷിഖ് അബു, തമിഴിലെ ആറ്റ്ലി, രാജ്‍കുമാര്‍ ഹിറാനി എന്നിവരെയാണ് താരം കണ്ടത്. 

ഇപ്പോൾ ഷാരുഖിനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോ​ഗസ്ഥനായി ഷാരുഖ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവും കഥാപാത്രത്തിന്. ഈ പ്രോജക്ടിനെക്കുറിച്ച് ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ ആറ്റ്ലിക്കും ഷാരൂഖ് ഖാനുമിടയില്‍ നടന്നുവെന്നാണ് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ കൊയ്മൊയിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്.  കൊവിഡ് ഭീതി ഒഴിയുന്നപക്ഷം 2021 ആദ്യപകുതിയില്‍ ഈ സിനിമയുടെ ചിത്രീകരണം നടത്താനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. 

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഷാരുഖ് മടങ്ങിവരവിന് ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷാവസാനം ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. പഞ്ചാബ്, കാനഡ എന്നിവിടങ്ങളിലും മറ്റു മൂന്ന് വിദേശ ലൊക്കേഷനുകളിലും ചിത്രീകരിക്കേണ്ട സിനിമയാണ് ഇത്. 2021ല്‍ ഈ ചിത്രവും പൂര്‍ത്തിയാക്കാനാണ് നിലവിലെ പദ്ധതി. 2018 ക്രിസ്‍മസിനാണ് സീറോ റിലീസ് ചെയ്യുന്നത്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ ഷാരുഖ് എത്തിയത്. എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഇടവേളയിടുക്കുകയായിരുന്നു. മക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇടവേള എടുക്കുന്നത് എന്നായിരുന്നു താരം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്