ചലച്ചിത്രം

സാരി ചുറ്റി സുന്ദരിമാരായി നടിമാര്‍; ഓണം പൊടിപൊടിക്കാന്‍ റിമയും ഭാവനയും നമിതയും, പത്ത് നായികമാരുടെ വിശേഷങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലമാണെങ്കിലും ഓണാഘോഷങ്ങള്‍ക്ക് ഇക്കുറിയും മാറ്റമൊന്നുമില്ല. അത്തപ്പൂവിട്ടും സാരിചുറ്റിയും സദ്യ ഒരുക്കിയുമൊക്കെ എല്ലാ വര്‍ഷത്തെയും പോലെ ഓണം ഉത്സവമാക്കുകയാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയിലും ഓണക്കാഴ്ചകള്‍ നിറയുകയാണ്. സെറ്റ് സാരിയില്‍ സുന്ദരിമാരായി എത്തിയ നായികമാര്‍ തന്നെയാണ് ഇന്റര്‍നെറ്റ് ലോകത്ത് നിറയുന്നത്. പൂര്‍ണിമ തുടങ്ങിവച്ച ഓണചിത്രങ്ങള്‍ റിമയും നമിതയും രമ്യയുമെല്ലാം ഏറ്റെടുക്കുകയായിരുന്നു. 

കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു പൂര്‍ണിമയുടെ ഓണാഘോഷം. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള പൂര്‍ണിമയുടെ കുടുംബചിത്രമാണ് ഓണക്കാലത്ത് ഏറെ ശ്രദ്ധനേടിയ മലയാള താരചിത്രത്തിലൊന്ന്. സുഹൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസും പൂര്‍ണിമയ്‌ക്കൊപ്പം ഓണാഘോഷങ്ങളില്‍ പങ്കെടുത്തു. 

പതിവുപോലെ കുടുംബവുമൊത്ത് സുന്ദരമായ ഒരു ഓണം ആഘോഷിക്കുകയാണ് റിമ. ഭര്‍ത്താവും സംവിധായകനുമായ ആഷിഖും കുടുംബവും ഒന്നിച്ചുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം റിമയും പങ്കുവച്ചു. 

പുതിയ വീട്ടില്‍ ആദ്യ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി നമിത പ്രമോദ്. ഭാവനയും അനന്യയും പ്രിയാമണിയും രമ്യാനമ്പീശനുമെല്ലാം ആരാധകര്‍ക്ക് ഓണാശംസകളുമായി എത്തിക്കഴിഞ്ഞു. 

അവസാനത്തെ ബാച്ചിലര്‍ ഓണം കെങ്കേമമാക്കുകയാണ് നടി മൃദുല മുരളി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടിയുടെ വിവാഹ നിശ്ചയം. നിതിന്‍ വിജയ് ആണ് വരന്‍. 

വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അനന്യ. ഓണത്തിന് പച്ചക്കരയുള്ള സെറ്റ് സാരിയുടുത്ത് പതിവ് ചിരിയുമായി അനന്യയും എത്തി. പ്രിയാമണി, രജിഷ വിജയന്‍, നൂറിന്‍ ഷെരീഫ് എന്നിവരും ഓണചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ക്ക് ആശംകള്‍ നേര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി