ചലച്ചിത്രം

'പ്രിവിലേജിന്റെ മുകളിൽ പായ വിരിച്ചിരുന്ന് അസഭ്യം വിളമ്പുന്ന കുറേയെണ്ണമുണ്ട്', മംമ്ത മോഹൻദാസിനെതിരെ നടി

സമകാലിക മലയാളം ഡെസ്ക്


ലിം​ഗ വിവേചനത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചുമുള്ള നടി മംമ്ത മോഹൻദാസിന്റെ അഭിപ്രായപ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീശാക്തീകരണം കാരണം ആൺകുട്ടികൾ പേടിച്ചാണ് വളരേണ്ട സാഹചര്യമാണെന്നാണ് മംമ്ത പറയുന്നത്. ആൺകുട്ടിയെ പോലെയാണ് തന്നെ അച്ഛൻ വളർത്തിയതെന്നും വിവേചനത്തിനെതിരെ സ്ത്രീകൾ പരാതിപ്പെടുന്നത് എന്തിനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. തുടർന്ന് താരത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രം​ഗത്തെത്തി. മംമ്തയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. മിനിസവും വുമൺ എംപവർമെന്‍റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കിൽ സമൂഹത്തിനെ  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാനാണ് രേവതി പറയുന്നത്. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നതെന്നും രേവതി കുറിക്കുന്നു. 

രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

എന്‍റെ പൊന്ന് മംമ്ത മോഹൻദാസെ, ഈ ഫെമിനിസവും വുമൺ എംപവർമെന്‍റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞപക്ഷം ഇതുപോലെ സമൂഹത്തിനെ  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം. "എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്"എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ  ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്. ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട, താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്‍റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്