ചലച്ചിത്രം

ഷാരുഖ് ഖാന്റെയും കജോളിന്റേയും 'മകന്' 27ാം പിറന്നാള്‍, 'കുട്ടിത്താരത്തെ' കണ്ട് ഞെട്ടി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കാജോള്‍, ഹൃത്വിക് റോഷന്‍, കരീന കപൂര്‍ എന്നിവര്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് കബി ഖുശി കബീ ഗം. ചിത്രം പുറത്തിറങ്ങിയിട്ട് 19 വര്‍ഷമാവുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു കുട്ടിത്താരമാണ് ആരാധകരെ ഞെട്ടിക്കുന്നത്. ചിത്രത്തില്‍ ഷാരുഖ് ഖാന്റെയും കാജോളിന്റെയും മകനായി എത്തിയ ജിബ്രാന്‍ ഖാന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മസില്‍ ബോഡിയുമായി സ്‌റ്റൈലിഷ് ലുക്കിലാണ് ജിബ്രാന്‍.

വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ 27ാം പിറന്നാള്‍. മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ വിശേഷം പങ്കുവെച്ചത്. ഒന്നരലക്ഷത്തോളം ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ജിബ്രാനെ ഫോളോ ചെയ്യുന്നുണ്ട്. സിനിമയിലും മോജലിങ്ങിലും സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

അഭിനയത്തില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് ജിബ്രാന്‍. സിനിമകളുടെ ഒഡിഷനുകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. കൂടാതെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തില്‍ എത്തിയ ബ്രഹ്മാസ്ത്രയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.

2001 ലാണ് കബി ഖുശി കബീ ഗം തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാഹുലിന്റേയും അഞ്ജലിയുടേയും മരന്‍ കൃഷ് ആയാണ് താരം എത്തിയത്. നടന്‍ ഫിറോസ് ഖാന്റെ മകനാണ് ജിബ്രാന്‍. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍