ചലച്ചിത്രം

മികച്ച നടൻ ​ഗിന്നസ് പക്രു, അഹമ്മദാബാദ് ചലച്ചിത്ര മേളയിൽ തിളങ്ങി ഇളയരാജ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; ഇളയരാജയിലെ അഭിനയത്തിന് നടൻ ​ഗിന്നസ് പക്രുവിന് അം​ഗീകാരം. ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ചിത്രത്തിൽ തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് പക്രു അവതരിപ്പിച്ചത്. വനജന്റേയും കുടുംബത്തിന്റേയും അതിജീവനം പറയുന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. 

ചലച്ചിത്ര മേളയിലും മികവു പുലർത്തിയ ചിത്രത്തിന് ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം  സ്വന്തമാക്കി. കൂടാതെ പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയും പുരസ്കാരത്തിന് അർ​ഹനായി. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ. ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ രാമദാസ്. 2019ലാണ് ചിത്രം തീയെറ്ററിൽ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ