ചലച്ചിത്രം

'ആ മുറിവ് കാലത്തിനും ഉണക്കാനാകില്ല, ദൈവം വിളിക്കുമ്പോൾ ഞങ്ങൾ മൂന്ന് പേരും വീണ്ടും ഒരുമിക്കും'- മകളുടെ ജന്മ ദിനത്തിൽ ഹൃ​ദയം തൊടുന്ന കുറിപ്പുമായി ചിത്ര

സമകാലിക മലയാളം ഡെസ്ക്

ശിച്ചു കിട്ടിയ മകളുടെ അകാലത്തിലുള്ള വേർപാട് നൽകിയ മുറിവിന്റെ ആഴം വ്യക്തമാക്കി ​ഗായിക ചിത്രയുടെ കുറിപ്പ്. മകൾ നന്ദനയുടെ ജന്മവാർഷിക ദിനത്തിലാണ് മലയാളത്തിന്റെ പ്രിയ ​ഗായിക ഹൃദയസ്പർശിയായ കുറിപ്പു പങ്കുവച്ചത്. കാലത്തിന് മുറിവുണക്കാനാകില്ലെന്നും നന്ദനയുടെ വേർപാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ലെന്നും ചിത്ര പറയുന്നു. 

'കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കിൽ നന്ദന ഇന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഃഖം ഞങ്ങൾക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയിൽ കൂടി ഞങ്ങൾ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ'‌- ഫെയ്സ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്. 2011ൽ വിഷുവിന് ദുബായിയിൽ നീന്തൽക്കുളത്തിൽ വീണായിരുന്നു മരണം. മരിക്കുമ്പോൾ എട്ട് വയസയിരുന്നു നന്ദനയ്ക്ക്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാർമുകിൽ വർണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നിരുന്നു. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംഗീത ലോകത്ത് തിരിച്ചെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)