ചലച്ചിത്രം

കോവിഡ് കാലത്ത് രക്ഷകനായി; നടൻ സോനു സൂദിന് ക്ഷേത്രം പണിത് ​ഗ്രാമീണർ 

സമകാലിക മലയാളം ഡെസ്ക്

സിനിമാതാരങ്ങളോടുള്ള കടുത്ത ആരാധനമൂലം ഇന്ത്യയിൽ പല അമ്പലങ്ങളും ഉയർന്നിട്ടുണ്ട്. ജയലളിത, എംജിആർ, ഖുശ്ബു എന്നിവരുടെയൊക്കെ പേരിൽ പലയിടങ്ങളിലായി അമ്പലങ്ങൾ പണിതിട്ടുണ്ട്. എന്നാലിപ്പോൾ കോവിഡ് നാളിൽ യഥാർത്ഥ ജീവിതത്തിൽ നായകനായി തിളങ്ങിയ നടൻ സോനു സൂദിന് വേണ്ടി അമ്പലം ഉയർന്നിരിക്കുകയാണ് തെലങ്കാനയിലെ ഒരു ​ഗ്രാമത്തിൽ. 

ഡബ്ബ താണ്ട എന്ന ​ഗ്രാമത്തിലാണ് അമ്പലം പണിതത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരമാണ് ഈ പ്രവർത്തി. വൈറസ് വ്യാപന നാളുകളിൽ ആയിരക്കണക്കിന് ആളുകൾക്കാണ് നടൻ സഹായവുമായി എത്തിയത്.  ലോക്ഡൗണിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ബസ് ഒരുക്കിയും പലർക്കും സാമ്പത്തികസഹായം ചെയ്തുമെല്ലാം നടൻ മുന്നിട്ടിറങ്ങിയിരുന്നു. 

സോനു മഹാമാരിയുടെ നാളിൽ നിരവധി പേർക്ക് സഹായം ചെയ്തെന്നും അദ്ദേഹത്തിനായി ഇങ്ങനൊരു കാര്യം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നുമാണ് ​ഗ്രാമവാസികൾ പറയുന്നത്. വാർത്തയറിഞ്ഞ സോനു സൂദ് ഈ പ്രവർത്തി വളരെയധികം വികാരമുളവാക്കുന്നതാണെന്ന് പറഞ്ഞ സോനു താൻ ഇതിന് അർഹനല്ലെന്നും പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി