ചലച്ചിത്രം

'ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയം ആണ്'; കൂട്ടിയിട്ട് കത്തിച്ചതാണെന്ന് സംവിധായകന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ പുതിയ ചിത്രമായ മറിയം വന്നു വിളക്കൂതിയിൽ മുഴുവന്‍ കഞ്ചാവ് മയം ആണെന്ന വിമർശനത്തിന് മറുപടിയുമായി സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. സിനിമ കണ്ടിറങ്ങിയ ശേഷമുള്ള പ്രതികരണം എന്ന രീതിയിൽ പ്രചരിച്ച കുറിപ്പിനാണ് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.

"ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തിൽ സംവിധായകനും നിർമാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ. സ്ക്രിപ്റ്റ് എഴുതിയവനെ കൈയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി. അടുത്തകാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല", എന്നായിരുന്നു വിമർശനക്കുറിപ്പ്.

"കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു വിവാദമാക്കി തരൂ പ്ലീസ്", എന്നാണ് ജെനിത് നൽകിയ മറുപടി. സംവിധായകന് പിന്തുണയുമായി ചിത്രത്തിന്റെ നിർമാതാവും രം​ഗത്തെത്തി. അമർ അക്ബർ അന്തോണിയിലെ രമേഷ് പിഷാരടി ചെയ്ത ‘നല്ലവനായ ഉണ്ണി’യുടെ ചിത്രം പങ്കുവച്ചാണ് സിനിമയുടെ നിർമാതാവായ രാജേഷ് അഗസ്റ്റിൻ പ്രതികരിച്ചത്.

സേതുലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി എന്ന സിനിമ ഒരു ഫുൾ ടൈം എന്റർടെയിനർ ആണെന്നാണ് തിയറ്റർ റിപ്പോർട്ടുകൾ. സിജു വില്‍സണ്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്