ചലച്ചിത്രം

'ഏറ്റവും മനോഹരമായ ചിത്രം', ഇത് മോഹൻലാൽ പറഞ്ഞെടുത്ത ഫോട്ടോ; കുറിപ്പ്  

സമകാലിക മലയാളം ഡെസ്ക്

രാധകർക്കൊപ്പം ചേർന്ന് നിൽക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന താരമാണ് മോഹൻലാൽ. തിരക്കുകൾക്കിടയിലും ആരാധകരുടെ ചെറിയ സന്തോഷങ്ങൾക്ക് ഒപ്പം നിൽക്കുന്ന താരത്തെ നിരവധി തവണ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കാൻസറിനോട് പോരാടി ജീവിതവിജയം കൈവരിച്ച ആരാധികയ്ക്കൊപ്പം പകർത്തിയ ഒരു ചിത്രമാണ് വൈറലാകുന്നത്. ആ ചിത്രമെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനോജ് കുമാർ മിന്നു എഴുതിയ വാക്കുകളും സമൂ‌ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

മനോജ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

മോഹൻലാൽ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി..

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ബിസിനസ്‌ ചെയ്യുന്ന, എനിക്ക് ജേഷ്ഠ തുല്യനായ ചേട്ടന്റെ മകൾ കാൻസർ സർവൈവേർ ആണ്... അവർ അവരുടെ ഫ്ലാറ്റിൽ ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാൻ പോയി. പ്രതേകിച്ചു മോഹൻലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും. ഒരു പൂ ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടർന്ന് നടന്നത്.

ആൾകൂട്ടത്തിൽ അവരെ ശ്രദ്ധിച്ച മോഹൻലാൽ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു.. രോഗത്തെ പറ്റിയും അതിന്റെ survival നെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി. അതിന് ശേഷം അദ്ദേഹം തന്നെ മുൻകൈ എടുത്തു കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

അവർക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണർവ് നൽകും എന്നുറപ്പാണ്.
#മനോജ്_കുമാർ_മിന്നു✍️

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി