ചലച്ചിത്രം

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രത്തില്‍ അഭിനയിക്കുന്നതിന് എനിക്ക പണം വേണ്ട; കാരണം വ്യക്തമാക്കി അജയ് ദേവ്ഗണ്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാഹുബലി സീരിസിന് ശേഷം രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതിന് അജയ് ദേവ്ഗണ്‍ പ്രതിഫലം വാങ്ങുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ പ്രതിഫലം വാങ്ങിയാണ് അജയ്‌ദേവ്ഗണ്‍ അതിഥി വേഷത്തിലെത്തുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നതിന് മറ്റുതാരങ്ങളായ ജൂനിയര്‍ എന്‍ടിആറിനും രാംചരണ്‍ തേജിനും നല്‍കിയ അതേ തുക രാജമൗലി അജയിനും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുക അജയ് ദേവഗണ്‍ നിരസിക്കുകയായിരുന്നു. ഒരു കൂട്ടുകാരന്റെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതിന് ഒരു കാശ് പോലും ആവശ്യമില്ലെന്ന് നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു.

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് നായികയായി എത്തുന്നത്.  ചിത്രത്തിന്‍ 400 കോടി ബഡ്ജറ്റിലാണ് ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് എസ് എസ് രാജമൗലി ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.പിതാവ് കെവി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇത്തവണയും രൗജമൗലി ചിത്രത്തിന് വേണ്ടി കഥ ഏഴുതിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത