ചലച്ചിത്രം

'പ്രണയത്തകര്‍ച്ചയില്‍ ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്, കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്'; തുറന്നുപറഞ്ഞ് സിമ്പു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ റൊമാന്റിക് സ്റ്റാറാണ് സിമ്പു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരം പ്രണയ നായകനാണ്. നിരവധി തെന്നിന്ത്യന്‍ സുന്ദരിമാര്‍ക്കൊപ്പം താരത്തിന്റെ പേര് ഉയര്‍ന്നുകേട്ടിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രണയത്തകര്‍ച്ചകളെക്കുറിച്ച് മനസു തുറക്കുകയാണ് താരം. പ്രണയങ്ങള്‍ തകര്‍ന്നപ്പോള്‍ താന്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്നാണ് സിമ്പു പറഞ്ഞത്. തന്റെ പുതിയ ചിത്രമായ മഹയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. 

ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്താണ് ഇവിടെ നില്‍ക്കുന്നത് എന്നാണ് സിമ്പു പറയുന്നത്. താന്‍ ഒരുപാട് കരഞ്ഞ് തളര്‍ന്നു പോയിട്ടുണ്ടെന്നാണ് സാമ്പു പറയുന്നത്. സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്ന ധാരണ തെറ്റാണെന്നും താരം വ്യക്തമാക്കി. 

''സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്. നമ്മുടെ വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തില്‍ പുറത്ത് വരുന്നത്. മദ്യപിച്ചാല്‍ മറക്കാന്‍ സാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതൊന്നും പരിഹാരമല്ലെന്ന് മാത്രമല്ല അപകടവുമാണ്'' സിമ്പു പറയുന്നു.

തെന്നിന്ത്യന്‍ താരസുന്ദരികളായ നയന്‍താരയും ഹന്‍സികയുമെല്ലാം സിമ്പുവിന്റെ പ്രണയകഥയിലെ നായികമാരായിരുന്നു. വല്ലവന്‍ സിനിമയുടെ ഷൂട്ടിനിടയിലാണ് നയന്‍താരയും സിമ്പുവും അടുക്കുന്നത്. എന്നാല്‍ ഇരുവരുടേയും ബന്ധം കുറച്ചു മാസങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്. തുടര്‍ന്നാണ് ഹന്‍സികയുമായി പ്രണയത്തിലാവുന്നത്. ഇതും അധികനാള്‍ നീണ്ടുനിന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന