ചലച്ചിത്രം

മോഹന്‍ലാലിനൊപ്പവും ഒരു 'കാല്‍ സെല്‍ഫി'; തന്നെ കാണാന്‍ എത്തിയ സൂപ്പര്‍താരത്തിന് സ്‌പെഷ്യല്‍ സമ്മാനവുമായി പ്രണവ്

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കാല്‍ സെല്‍ഫിയിലൂടെയാണ് പ്രണവ് എന്ന കലാകാരന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇരു കൈകള്‍ ഇല്ലെങ്കിലും കാലുകള്‍ കൊണ്ട് ചിത്രം വരക്കുകയും എഴുതുകയും ചെയ്യുന്ന പ്രണവ് അതിജീവനത്തിന്റെ മുഖമായി. ഇപ്പോള്‍ പ്രണവിനെ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. വാര്‍ത്തകളിലൂടെ പ്രണവിനെക്കുറിച്ച് അറിഞ്ഞാണ് തന്റെ ആരാധകനെ കാണാന്‍ താരം എത്തിയത്. 

തന്റെ ഇഷ്ടതാരത്തിന് ഒരു സമ്മാനം നല്‍കാനും പ്രണവ് മറന്നില്ല. മോഹന്‍ലാലിനെ കാണുമ്പോള്‍ സമ്മാനിക്കാനിക്കാനായി പ്രണവ് ഒടിയന്‍ മാണിക്യന്റെ ചിത്രം വരച്ചു സൂക്ഷിച്ചിരുന്നു. വരച്ച് ഫ്രെയിം ചെയ്ത ചിത്രം പ്രണവ് സൂപ്പര്‍താരത്തിന് സമ്മാനിച്ചു. മോഹന്‍ലാലിനൊപ്പം സ്‌പെഷ്യല്‍ സെല്‍ഫിയുമെടുക്കാനും പ്രണവ് മറന്നില്ല. പ്രണവിനോട് വിശേഷങ്ങള്‍ ചോദിച്ചും തമാശ പങ്കിട്ടും സമയം ചിലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുകയാണ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടര്‍ന്ന് പ്രണവിനെക്കുറിച്ച് മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി