ചലച്ചിത്രം

ഇത് പൊറിഞ്ചുവിന്റെ സ്വന്തം പാട്ടുകാരി; ജോജുവിനൊപ്പം കിടന്ന് കുഞ്ഞു പാത്തുവിന്റെ പാട്ട്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ജോസഫിലൂടെ മലയാളത്തിലെ നായകനായി ഉയര്‍ന്ന നടനാണ് ജോജു ജോര്‍ജ്. തുടര്‍ന്ന് ജോജു നായകനായി എത്തിയ പൊറിഞ്ചു മറിയം ജോസും വലിയ ഹിറ്റായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ഹിറ്റാകുന്നത് ജോജുവിന്റെ മകളുടെ പാട്ടാണ്. പൊറിഞ്ചു മറിയം ജോസിലെ മനമറിയുന്നോള് എന്ന ഗാനമാണ് പാത്തു പാടുന്നത്. അച്ഛന്റെ കൂടെ കിടന്നുള്ള പാത്തുവിന്റെ പാട്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 

എന്റെ പാത്തുവിന്റെ പാട്ട് എന്നഅടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കൂടെ അഭിനയിച്ച നൈല ഉഷയേയും ചെമ്പന്‍ വിനോദിനേയും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

ഗായിക സയനോര, നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഉള്‍പ്പടെ നിരവധി പേരാണ് പാത്തുവിനെ അഭിനന്ദിച്ചിരിക്കുന്നത്.  ഇതിന് മുന്‍പും താരം പാത്തുവിന്റെ പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാത്തുവിനെ കൂടാതെ ജോജുവിന്റെ മറ്റ് രണ്ട് മക്കളും പാട്ടുകാരാണ്. ഇവരുടേയും വിഡിയോയും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം