ചലച്ചിത്രം

'എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണ്, ഞാൻ ലഹരി ഉപയോഗിക്കാറില്ല':  ഉണ്ണി മുകുന്ദൻ 

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന ആരോപണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യുവനടൻ ഉണ്ണി മുകുന്ദൻ. അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന് വരുത്തിത്തീര്‍ക്കാൻ ബോധപൂര്‍വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ടെന്ന് ഉണ്ണി പറയുന്നു. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അതെന്നാണ് നടന്റെ അഭിപ്രായം. 

"ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തതരം താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും ചിലര്‍ ക്രിക്കറ്റിലേക്കും ഫുട്‌ബോളിലേക്കും മറ്റുചിലര്‍ പാട്ടിലേക്കുമെല്ലാം ഒഴിവുസമയങ്ങള്‍ തിരിച്ചുവിടും. ഞാന്‍ ഇടവേളകള്‍ കൂടുതലായും ജിമ്മിലും മറ്റിടങ്ങളിലുമായാണ് ചെലവിടാറ്", ഉണ്ണി പറഞ്ഞു.

താൻ ജിമ്മിൽ പോകുന്നതിനെ വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവർ സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകളെ ചൂണ്ടിക്കാണിക്കാൻ മുന്നോട്ടുവരാത്തത് ഉണ്ണി ചോദ്യം ചെയ്യുന്നു.  കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും താരം പ്രതികരിച്ചു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം