ചലച്ചിത്രം

ആരാധകരെ കാണാന്‍ കാരവന് മുകളില്‍ കയറി വിജയ്, സെല്‍ഫി എടുത്തു; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരം വിജയിനെ ആദായ നികുതി വകുപ്പ് മണിക്കൂറുകളോളം ചോദ്യം ചെയ്തത് സിനിമ ലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് ശേഷം പുതിയ ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനിലേക്ക് തിരികെ എത്തിയ വിജയിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ലൊക്കേഷനില്‍ തടിച്ചുകൂടിയിരുന്നത്. പതിവിന് വിപരീതമായി ആരാധകരെ കാണാന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മുന്‍കൈയെടുത്തത് വിജയായിരുന്നു. അടുത്ത് നിര്‍ത്തിയിട്ടിരുന്ന കാരവന്റെ മുകളില്‍ കയറിയാണ് താരം ആരാധകരെ അഭിവാദ്യം ചെയ്തത്.

ആരാധകരെ കൈവീശി കാണിക്കുകയും തന്റെ ഫോണില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദിണ്ടികല്ലിലെ മാസ്റ്റര്‍ ലൊക്കേഷനിലായിരുന്നു സംഭവം. ഇതേ ലൊക്കേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിജയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. 30 മണിക്കൂറോളം താരത്തെ ചോദ്യം ചെയ്തത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെക്കണം എന്ന ആവശ്യവുമായി ലൊക്കേഷനില്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ താരത്തിന്റെ ആരാധകര്‍ വളഞ്ഞതും വാര്‍ത്തയായിരുന്നു.

കൈദി സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മാളവിക മോഹനനാണ് നായികയായി എത്തുന്നത്.

അതിനിടെ വിജയിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണമെന്ന് വിജയ്ക്ക് നോട്ടീസ് നല്‍കി. സ്വത്തുവിവരങ്ങള്‍ സൂഷ്മമായി പരിശോദിച്ചതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയത്. അവസാനം ഇറങ്ങിയ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും