ചലച്ചിത്രം

'പല കാരണങ്ങൾകൊണ്ട് അന്ന് അത് നടന്നില്ല, ഇന്നും എനിക്ക് സങ്കടമുണ്ട്'; തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയദർശന് ഒപ്പമുള്ള മഞ്ജുവിന്റെ ആദ്യത്തെ ചിത്രമാണ് ഇത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ചന്ദ്രലേഖയിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും തുറന്നു പറയുകയാണ് താരം. 

എന്റെ കുട്ടിക്കാലത്ത് ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്‍തവരാണ് പ്രിയദര്‍ശനും മോഹൻലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശൻ സാറിനൊപ്പം പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ചന്ദ്രലേഖ എന്ന സിനിമയ്‍ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്.  മഞ്ജു പറഞ്ഞു. 

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് മഞ്ജു പറഞ്ഞു. താൻ മനസ്സിലാക്കയതുവച്ച് മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാണ് മരക്കാരെന്നാണ് താരം പറയുന്നത്. 

ഒട്ടേറെ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് ഞാൻ എത്തുന്നത്. സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം സിനിമ തിയറ്ററില്‍ പോയി കാണാൻ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു മഞ്ജു വാര്യർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി