ചലച്ചിത്രം

റിമ കല്ലിങ്കല്‍ ബോളിവുഡില്‍; വെബ് സീരീസിന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

റിമ കല്ലിങ്കല്‍ വേഷമിടുന്ന ഹിന്ദി വെബ്‌സീരീസ് 'സിന്ദഗി ഇന്‍ ഷോര്‍ട്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴ് വിഡിയോ സീരിസുകളായി എത്തുന്ന വെബ് സീരിസില്‍ 'സണ്ണി സൈഡ് ഊപര്‍' എന്ന ഭാഗത്തിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സിനിമയുടെ സംവിധായിക. 

ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. 'ഛാജു കേ ദഹി ഭല്ലേ', 'നാനോ സോ ഫോബിയ', 'സ്വാഹ', 'പിന്നി', 'സ്ലീപ്പിംഗ് പാര്‍ട്ണര്‍', 'താപ്പട്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സഞ്ജയ് കപൂര്‍, ഇഷ തല്‍വാര്‍ തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫ്‌ലിപ്കാര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഫെബ്രുവരി 19നാണ് റിലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ