ചലച്ചിത്രം

'നമ്മളെ വേര്‍പിരിക്കാന്‍ പറ്റിയ പല പ്രശ്‌നങ്ങളുമുണ്ടായി, എന്നാല്‍ ബന്ധം കൂടുതല്‍ ശക്തമായി'; നവീനോടുള്ള പ്രണയം പറഞ്ഞ് ഭാവന

സമകാലിക മലയാളം ഡെസ്ക്


വാലന്റൈന്‍സ് ദിനത്തില്‍ തന്റെ നല്ല പാതിക്ക് ആശംസകളുമായി നടി ഭാവന. ഭര്‍ത്താവ് നവീനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആദ്യം കണ്ടുമുട്ടിയതിന്റേയും പരിചയപ്പെട്ടതിന്റേയും ഓര്‍മകളാണ് താരം കുറിച്ചിരിക്കുന്നത്.

പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധമാണ് ആദ്യമുണ്ടായതെന്നും അതില്‍ നിന്നാണ് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറിയതെന്നും ഭാവന പറയുന്നു. ഒന്‍പത് വര്‍ഷമായി ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ട്. തങ്ങളെ പിരിക്കാന്‍ പറ്റിയ പല പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടും കൂടുതല്‍ അടുക്കുകയാണ് ചെയ്തത് എന്നാണ് ഭാവന പറയുന്നത്.

''2011ല്‍ ആദ്യമായി കാണുമ്പോള്‍ ഞാനൊരിക്കലും കരുതിയില്ല നീ ആയിരിക്കും ആ ഒരാളെന്ന്. ഒരു നിര്‍മാതാവ്-അഭിനേത്രി എന്ന നിലയിലുള്ള ഔദ്യോഗിക ബന്ധത്തില്‍ നിന്നും അതിവേഗം നല്ല സുഹൃത്തുക്കളായി നമ്മള്‍ മാറി. നല്ല ബന്ധങ്ങള്‍ ആരംഭിക്കുക സൗഹൃദത്തില്‍ നിന്നായിരിക്കും എന്നു എന്നു പറയുന്നതു പോലെ ! നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ട് 9 നീണ്ട വര്‍ഷങ്ങള്‍ ആയിരിക്കുന്നു. അതിനിടയില്‍ പരസ്പരം വേര്‍പിരിക്കാന്‍ പറ്റിയ പല സംഭവങ്ങളുമുണ്ടായി. എന്നാല്‍ നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്. എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരെയും നമ്മള്‍ പോരാടും. എല്ലാ പ്രതിസന്ധികളിലും നമ്മള്‍ ഒരുമിച്ച് നില്‍ക്കും. നിങ്ങള്‍ നിങ്ങളായിരിക്കുന്നതില്‍ നന്ദി. എല്ലാറ്റിനുമുപരിയായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.' ഭാവന കുറിച്ചു.

എന്നും എന്റേതു മാത്രം, എന്തൊക്കെ സംഭവിച്ചാലും, എല്ലാ ദിവസവും പ്രണയദിനം എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഇരിക്കുന്ന ഭാവനയാണ് ചിത്രത്തില്‍ കാണുന്നത്. വെള്ള ടീഷര്‍ട്ടാണ് നവീന്റെ വേഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം