ചലച്ചിത്രം

'കമല്‍ഹാസന്‍ എന്നെ ചുംബിച്ചത് അനുവാദം ചോദിക്കാതെ', രേഖയുടെ വെളിപ്പെടുത്തല്‍ വിവാദമായി; മാപ്പു പറയണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

മല്‍ഹാസന്റെ നായികയായി അഭിനയിച്ചപ്പോള്‍ തന്നെ അനുവാദമില്ലാതെ ചുംബിച്ചിട്ടുണ്ടെന്ന് നടി രേഖ. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന്‍ എന്ന സിനിമക്കിടെയായിരുന്നു സംഭവം. രേഖയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായതോടെ കമലഹാസന് എതിരേ പ്രതിഷേധം ഉയരുകയാണ്.രേഖയോട് മാപ്പു പറയണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയായിരിക്കുന്നത്. 

1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. അതില്‍ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. എന്നാല്‍ ഇത് ചിത്രീകരിച്ചത് തന്റെ അനുവാദമില്ലാതെയായിരുന്നു എന്നാണ് രേഖ പറയുന്നത്. വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്.  16 വയസായിരുന്നു അന്ന് രേഖയുടെ പ്രായം. തന്നോടു കണ്ണ് അടക്കാന്‍ സംവിധായകന്‍ പറഞ്ഞു. തുടര്‍ന്ന് കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയുമായിരുന്നു. 

ചുംബനരംഗം കണ്ട് അച്ഛന്‍ തന്നെ ചീത്ത പറയുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നാണ് രേഖ പറയുന്നത്. തന്നെ പറ്റിച്ചാണ് ഉമ്മവെച്ചതെന്ന് അമ്മയോട് പറഞ്ഞെന്നും താരം വ്യക്തമാക്കി. സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് പറഞ്ഞപ്പോള്‍ ഒരിക്കലും ആ ചുംബനം വൃത്തികേടായി തോന്നില്ലെന്നും സ്‌നേഹചുംബനമായി മാത്രമേ തോന്നുകയൊള്ളൂവെന്നുമാണ് പറഞ്ഞത്. 

താന്‍ ഇതിനു മുന്‍പ് പല അഭിമുഖങ്ങളിലും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ കമല്‍സാറിനും ബാലചന്ദര്‍ സാറിനും തന്നോട് ദേഷ്യം തോന്നിയിട്ടുണ്ടാകാം. എന്നാല്‍ അത് സത്യമാണെന്നും രേഖ പറഞ്ഞു. ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ എന്നാണ് താരം പറയുന്നത്. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

019 മെയ് മാസത്തില്‍ പുറത്തിറങ്ങിയ അഭിമുഖം ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. അനുവാദം ചോദിക്കാതെയാണ് ചുംബിച്ചതെങ്കില്‍ രേഖയോട് കമല്‍ഹാസന്‍ മാപ്പു പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി