ചലച്ചിത്രം

'ബട്ടണ്‍ കടകള്‍ പൂട്ടിയോ?' ​ഗ്ലാമർ വേഷം നടിക്ക് തിരിച്ചടിയായി; പ്രിയങ്കയെ അനുകരിച്ചെന്ന് വിമർശനവും, ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഗ്രാമി അവാര്‍ഡില്‍ റെഡ് കാർപ്പറ്റിലെത്തിയ നടി പ്രിയങ്ക ചോപ്രയുടെ വേഷം ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗൺ ഫാഷന്‍ ലോകത്തെ ഹിറ്റ് പരീക്ഷണങ്ങളിൽ ഒന്നായിരുന്നെങ്കിലും ഏറെ വിമർശനം നേരിടേണ്ടി വന്ന ഒന്നാണ്. എന്നാലിപ്പോൾ അതേ വേഷം കോപ്പിയടിച്ചെന്ന് ആരോപിച്ച് മറ്റൊരു ബോളിവുഡ് നടിയാണ് വിമർശകർക്ക് ഇരയായിരിക്കുന്നത്. ഭൂമി പട്‌നേക്കറാണ് ഇക്കാര്യത്തിൽ വിമർശനം ഏറ്റുവാങ്ങുന്നത്. 

ഭൂമി ട്വിറ്ററിലൂടെ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വിമർശനങ്ങൾ വിധേയമായിരിക്കുന്നത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ഗൗണിന്റെ നെക്ക് ലൈനാണ് ഇത്തരത്തിലൊരു വിമർശനം ഉയരാൻ പ്രധാന കാരണം. പ്രിയങ്കയുടെ ​ഗ്രാമി ​ഗൗണിൻ കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ആയിരുന്നു പ്രധാന ആകർഷണം. ഭൂമി ഫോട്ടോഷൂട്ടിൽ ധരിച്ച ​ഗൗണിനും സമാനമായ നെക്ക് ലൈനാണ് നൽകിയിരിക്കുന്നത്. എന്നാൽ വയറിന് മുകളിലായി ഇത് അവസാനിക്കുന്നുണ്ട്. സിംപിൾ മേക്കപ്പിൽ ആഭരണങ്ങളൊന്നും ഇല്ലാതെയാണ് ഭൂമി ഫോട്ടോഷൂട്ടിന് ഒരുങ്ങിയത്. 

താരത്തിന്റെ അഭിനയം നല്ലതാണെന്നും എന്നാൽ ഭൂമിയെ പോലൊരു നടി ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കുപ്രസിദ്ധി നേടരുതെന്നുമാണ് ചിത്രങ്ങൾക്ക് ചിലർ കമന്റ് കുറിച്ചിരിക്കുന്നത്. ഇത് ഫാഷനല്ല മറിച്ച് നഗ്നതാപ്രദര്‍ശനമാണന്നും ചിലർ വിമർശിക്കുന്നുണ്ട്. ബട്ടണ്‍ കടകള്‍ പൂട്ടിയതുകൊണ്ടാണോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. ചിലരാകട്ടെ ഈ വിഷയത്തിൽ നടിക്ക് അനുകൂലമായ കമന്റുകളും കുറിക്കുന്നുണ്ട്. വസ്ത്ര സ്വാതന്ത്രത്തില്‍ കടന്നുചെല്ലാന്‍ ആരാധകര്‍ക്കും അധികാരമില്ലെന്നാണ് ഇവരുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും