ചലച്ചിത്രം

'ബലാത്സംഗത്തിനിരയായി, മയക്കുമരുന്നു കുത്തിവച്ച് ദിവസങ്ങളോളം തടവിലിട്ടു'; ഗായികയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഗായിക ഡഫി സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സംഗീത പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ഈ തീരുമാനം. തന്റെ ജീവിതത്തിലുണ്ടായ നടുക്കുന്ന അനുഭവത്തെ തുടര്‍ന്നാണ് അത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഡഫി ഇപ്പോള്‍. സംഗീതത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

താന്‍ ബലാത്സംഗത്തിന് ഇരയായെന്നും മയക്കുമരുന്നു കുത്തിവെച്ച് ദിവസങ്ങളോളം തന്നെ പൂട്ടിയിട്ടു എന്നുമാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡഫി പറയുന്നത്. താന്‍ അതിനെ അതിജീവിച്ചെന്നും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സമയം എടുത്തു എന്നുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

'ഇത് എഴുതണോ എന്ന് എത്ര തവണ ഞാന്‍ ആലോചിച്ചെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ മാത്രമേ കഴിയൂ. ഇത് പറയാന്‍ ഇപ്പോഴാണ് പറ്റിയ സമയം എന്ന് എനിക്ക് ഉറപ്പില്ല. എന്തുകൊണ്ടാണ് ഇത് പറയാന്‍ എനിക്ക് തോന്നുന്നതെന്നും. എനിക്ക് വിശദീകരിക്കാനാവില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്നും എവിടേക്കാണ് ഞാന്‍ അപ്രത്യക്ഷയായതെന്നും അത് എന്തിനാണെന്നും നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാകും. എന്നെ ഒരു ജേണലിസ്റ്റ് കാണാന്‍ വന്നിരുന്നു. അദ്ദേഹത്തോട് ഞാന്‍ എല്ലാം പറഞ്ഞു. അദ്ദേഹം വളരെ ദയാലുവായിരുന്നു. അതുകൊണ്ടാണ് അവസാനം ഞാന്‍ സംസാരിച്ചത്. ദയവായി എന്നെ വിശ്വസിക്കണം. ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്, സുരക്ഷിതയാണ്. സത്യം എന്തെന്നാല്‍, ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. മയക്കുമരുന്നുകുത്തിവെച്ച് ദിവസങ്ങളോളം തടവിലാക്കപ്പെട്ടു. തീര്‍ച്ചയായും ഞാന്‍ അതിന് അതിജീവിച്ചു. എന്നാല്‍ അതിന് സമയമെടുത്തു. ഇത് പറയാന്‍ എളുപ്പമല്ല. കഴിഞ്ഞ ദശാബ്ദത്തിലെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എന്റെ ഹൃദയത്തില്‍ വീണ്ടും പ്രസന്നത കൊണ്ടുവരാന്‍ ആഗ്രഹിക്കുകയായിരുന്നു. ഇപ്പോള്‍ എന്നില്‍ സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഞാന്‍ എന്തുകൊണ്ടാണ് എന്റെ ദുഃഖം പ്രകടിപ്പിക്കാന്‍ ശബ്ദം ഉപയോഗിച്ചില്ല എന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എന്റെ കണ്ണില്‍ ദുഃഖം ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഹൃദയം തകര്‍ന്നിരിക്കുമ്പോള്‍ പാട്ടുപാടുന്നത് എങ്ങനെയാണ്. പതിയെ അതിലെ മുറിവുകള്‍ മാഞ്ഞു.' ഡഫി കുറിച്ചു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാവരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിനും അഭിനന്ദനത്തിനും നന്ദി പറയാനും താരം മറന്നില്ല. തനിക്കുവേണ്ടി ചെയ്ത കാര്യമാണ് ഇതെന്നും തന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. തുറന്നു പറച്ചിലിനെ പോസിറ്റീവായ അനുഭവമാക്കി മാറ്റാന്‍ പിന്തുണക്കണമെന്നും താരം ആവശ്യപ്പെട്ടു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരും താരത്തെ പുകഴ്ത്തിക്കൊണ്ട് കമന്റുകള്‍ ചെയ്യുന്നുണ്ട്. 

ഗ്രാമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഡെഫി നേടിയിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ മേഴ്‌സി എന്ന ഗാനം ഹിറ്റായതോടെയാണ് ഡഫി ലോക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് അതേ വര്‍ഷം റോക്ക്‌ഫെറി എന്ന ആല്‍ബം പുറത്തിറക്കി. ഇതിന് ഗ്രാമി അവാര്‍ഡ് ലഭിച്ചു. 2010 ല്‍ റിലീസ് ചെയ്ത എന്‍ഡ്‌ലസ്സ്‌ലി ആണ് അവസാനം പുറത്തിറങ്ങിയ ആല്‍ബം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി