ചലച്ചിത്രം

മെലിഞ്ഞുണങ്ങി പൃഥ്വിരാജ്; ഇത് വല്ലാത്ത ഡെഡിക്കേഷനായിപ്പോയെന്ന് ആരാധകര്‍; പുതിയ വിഡിയോകണ്ട് ഞെട്ടി സൈബര്‍ ലോകം

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ സിനിമയാണ് ആടുജീവിതം. ഇതുവരെ ഒരു ചിത്രത്തിനും എടുക്കാത്ത പ്രയത്‌നമാണ് നജീബിനുവേണ്ടി താരം എടുക്കുന്നത്. മൂന്ന് മാസം സിനിമയില്‍ നിന്ന് അവധിയെടുത്താണ് താരം തയാറെടുപ്പുകള്‍ നടത്തുന്നത്. എന്നാല്‍ പൃഥ്വിയുടെ ഇപ്പോഴത്തെ മേക്കോവര്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ് താരമിപ്പോള്‍. 

അവസാനം ഇറങ്ങിയ താരത്തിന്റെ ചിത്രം അയ്യപ്പനും കോശിയിലെ കഥാപാത്രം കോശിയുടെ പകുതി വണ്ണം പോലും ഇപ്പോള്‍ ഇല്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. മെലിഞ്ഞതിനൊപ്പം താരം താടിയും മുടിയും നീട്ടിവളര്‍ത്തുന്നുമുണ്ട്. താരത്തിന്റെ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തീരെ മെലിഞ്ഞ അവസ്ഥയിലാണ് താരമിപ്പോള്‍. ഇത്രയും ഡെഡിക്കേഷന്‍ വേണോ എന്നാണ് ആരാധകര്‍ ആശങ്കയോടെ ചോദിക്കുന്നത്. 

ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാല്‍ താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് അടുത്തിടെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സാധാരണ സിനിമയ്ക്കു വേണ്ടി മസില്‍ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ആടുജീവിതത്തിനേ വേണ്ടിയുള്ള മേക്കോവര്‍ തമാശയല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ നോവല്‍ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍