ചലച്ചിത്രം

'ട്രംപിന്റെ അത്തഴവിരുന്നിൽ നുഴഞ്ഞുകയറിയ വിരുതൻ'; ചെടിച്ചട്ടിയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന കുരങ്ങന്റെ വിഡിയോ പങ്കുവെച്ച് റഹ്മാൻ

സമകാലിക മലയാളം ഡെസ്ക്

ന്ത്യ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും കുടുംബത്തിനും വലിയ സ്വീകരണമാണ് രാജ്യം ഒരുക്കിയത്. ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. സം​ഗീതജ്ഞൻ എആർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിരുന്നിനിടെ കടന്നുകയറിയ ഒരാളെക്കുറിച്ച് റഹ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ഒരു കുട്ടിക്കുരങ്ങന്റെ വിഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ചെടിച്ചട്ടിക്കുള്ളില്‍ ഇരിക്കുന്ന ചെടിയുടെ ഇല ഭക്ഷിക്കുകയാണ് കുരങ്ങന്‍. ‘അതിനിടയിൽ ഞങ്ങളുടെ കുഞ്ഞു സുഹൃത്തും അത്താഴം കഴിക്കുകയായിരുന്നു’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് റഹ്മാന്റെ പോസ്റ്റ്. കുട്ടിക്കുരങ്ങന്റെ ക്യൂട്ട് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. 

ഡോണൾഡ് ട്രംപിന് ഇന്ത്യയിലേക്കു സ്വാഗതം ആശംസിച്ചു കൊണ്ട് റഹ്മാൻ ‘അഹിംസ’ എന്ന സംഗീത വിഡിയോ പങ്കുവച്ചിരുന്നു. അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ എ.ആർ. റഹ്മാൻ, രാഷ്ട്രപതി ഭവനിൽ സ്ഥാപിച്ചിരിക്കുന്ന എ.പി.ജെ.അബ്ദുൾ കലാമിന്റെ ചിത്രവും ആരാധകർക്കായി പങ്കുവച്ചു. ‘നമ്മുടെ നായകൻമാരിലൊരാൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍