ചലച്ചിത്രം

'നാല് വര്‍ഷം കൂടി വരുന്ന പിറന്നാള്‍, അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറ്'; ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബന് അമ്മ മോളിയുടെ പിറന്നാള്‍ വളരെ സ്‌പെഷ്യലാണ്. കാരണം നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന സ്‌പെഷ്യല്‍ ഡേയിലാണ് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ വ്യക്തി ജനിച്ചത്. ഫെബ്രുവരി 29ന് ജന്മദിനം ആഘോഷിക്കുന്ന അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ ആഘോഷിക്കുന്നതുകൊണ്ട് അമ്മയ്ക്ക് ഇപ്പോഴും മധുരപ്പതിനാറാണ് എന്നാണ് താരം കുറിക്കുന്നത്. 

'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരമായി നേരിട്ടു. ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ അവര്‍ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോടാണ് ഞാന്‍ നന്ദി പറയുന്നത്. പിറന്നാളാശംസകള്‍ അമ്മാ. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത്‌കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകള്‍. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അര്‍ഹിക്കുന്നു.'ചാക്കോച്ചന്‍ കുറിച്ചു.

രണ്ടു കാലഘട്ടത്തിലെ അമ്മയുടെ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. തന്റെയും സഹോദരിക്കുമൊപ്പമുള്ള അമ്മയുടെ പഴയ ചിത്രമാണ് ഒന്ന്. പുതിയ ചിത്രം ചെറുമക്കള്‍ക്കൊപ്പമുള്ളതാണ്. കുഞ്ചാക്കോ ബോബന്റെ ഇസയെ മടിയിലിരുത്തി സഹോദരിയുടെ മക്കള്‍ ചുറ്റിലും ഇരിക്കുന്നതാണ് ചിത്രം. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് താരങ്ങളും ആരാധകരും പോസ്റ്റിന് അടിയില്‍ കമന്റുകള്‍ നിറയ്ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി