ചലച്ചിത്രം

'ഒട്ടും പ്രതീക്ഷിക്കാതെ ഒറ്റയ്ക്കായി, 2020ലെ ആദ്യ സായാഹ്നം ഇതിലും മനോഹരമാകില്ല'; ഐശ്വര്യ ലക്ഷ്മി 

സമകാലിക മലയാളം ഡെസ്ക്

ദ്യ സിനിമയിൽ തന്നെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഭാ​ഗ്യനായിക എന്ന പട്ടം ചാർത്തിക്കിട്ടിയ നടിയാണ് ഐശ്വര്യ ലക്ഷമി. സിനിമാ ചിത്രീകരണതിരക്കുകളുമായി തായ്ലൻഡിലാണ് നടിയിപ്പോൾ. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റെ പുതിയ ചിത്രം. എന്നാൽ ഇതിനിടയിൽ പുതിവർഷ ദിനത്തിൽ ക്വായ് നദിക്കരയിലെ ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി ഒറ്റക്കായിപ്പോയ കഥയാണ് ഐശ്വര്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

 2020 ന്‍റെ ആദ്യ സായാഹ്നം ഇതിനേക്കാൾ മനോഹരമാക്കാനാകില്ലെന്നാണ് ഐശ്വര്യയുടെ വാക്കുകൾ. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ദൈവം ഇത്രയേറെ വാരിക്കോരി തരുമ്പോൾ പരാതി പറയാനാകില്ലെന്നും ഐശ്വര്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുമുന്നിൽ ഒറ്റയ്ക്കിരിക്കുന്ന താരത്തിന്റെ ചിത്രത്തിൽ നിന്നാണ് അഞ്ച് ചിത്രങ്ങളടങ്ങുന്ന സിരീസ് തുടങ്ങുന്നത്. പിന്നെയുള്ള നാല് ചിത്രങ്ങളും ക്ഷേത്രക്കാഴ്ചകളാണ്. 

വെള്ള ഫ്രോക്കിൽ കയ്യില്‍ ജ്യൂസുമായി തായ്ലൻഡ് ചുറ്റിക്കറങ്ങാനിറങ്ങിയ ചിത്രങ്ങളും ഐശ്വര്യ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പുത്തൻ ഹെയർസ്റ്റൈലിലാണ് താരത്തെ ഈ ചിത്രങ്ങളിൽ കാണാനാകുക. നീളൻ മുടി വെട്ടി കഴുത്തൊപ്പമാക്കിയിരിക്കുകയാണ്. മുൻവശത്തേക്ക് വെട്ടിയിട്ട് ക്യൂട്ട് ലുക്കിലാണ് ഐശ്വര്യയിപ്പോൾ. തായ്ലൻഡിലെ എന്റെ കസിൻ ഐഷുങ്കായെ പരിചയപ്പെടൂ എന്ന് പറഞ്ഞാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍