ചലച്ചിത്രം

'പപ്പടത്തിന്റെ പാക്കറ്റുപോലും ഞങ്ങള്‍ കടലില്‍ കളഞ്ഞില്ല'; മത്സ്യത്തൊഴിലാളികളുടെ വിഡിയോ വൈറലായി; സല്യൂട്ട് ചെയ്ത് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. പുഴയിലും കടലിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന ഈ രീതിയില്‍ മാറ്റമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ വിഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് സല്യൂട്ടുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍.  

'ബാലാജി ബോട്ടിലെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും എന്റെ ബിഗ് സല്യൂട്ട്. എല്ലാം പുറത്തേക്ക് വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണ് അവര്‍ വാക്കുകള്‍ വലിച്ചെറിഞ്ഞത്. ശരിക്കും പൊള്ളുന്ന വാക്കുകള്‍' മോഹന്‍ലാല്‍ പറഞ്ഞു. കോഴിക്കോട് പുതിയങ്ങാടിയില്‍ നിന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍.

ബാലാജി ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് സൈബര്‍ ലോകത്തിന്റെ കയ്യടി നേടിയത്. കടലില്‍ പണിക്കു പോകുന്ന ഇവര്‍ പ്ലാസ്റ്റിക് കവറുകള്‍ കടലില്‍ ഇടാതെ സൂക്ഷിക്കുകയാണ്. അഞ്ച് ദിവസം കടലില്‍ നിന്നിട്ടും പപ്പടത്തിന്റെ പാക്കറ്റ് പോലും തങ്ങള്‍ കടലില്‍ ഇട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. 'ഞങ്ങള്‍ പൊന്നുപോലെ നോക്കുന്ന കടലാണ് ഇത്. നിങ്ങള്‍ അടുത്ത തോട്ടിലേക്കും പുഴയിലേക്കും എറിയുന്ന പ്ലാസ്റ്റിക്കുകള്‍ എത്തുന്നത് കടലിലേക്കാണ്. മത്സ്യത്തിന്റെ വയറ്റില്‍ വരെ പ്ലാസ്റ്റിക്കുകളാണ്. ഞങ്ങള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തിരിച്ച് കരയിലേക്ക് കൊണ്ടുവന്ന് മാലിന്യത്തൊട്ടിയിലിടും. എല്ലാ വീട്ടുകാരും ഇത് ചെയ്യണം' വിഡിയോയില്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഡയലോഗിനൊപ്പമാണ് ഇവരുടെ വിഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍