ചലച്ചിത്രം

'എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്'; ഓര്‍മകള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ചെറുപ്പകാലത്ത് പട്ടം പറത്തി കളിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്. കുട്ടിക്കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഉണ്ണി വളര്‍ന്നത്. അങ്ങനെയാണ് മോദിയുമായി ഇടപഴകാന്‍ ഉണ്ണിയ്ക്ക് അവസരം ലഭിച്ചത്. 

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്. അന്നദ്ദേഹം വന്നിരുന്നത് കറുത്ത സ്‌കോര്‍പിയോ വാഹനത്തിലാണ്. കുട്ടിക്കാലത്ത് പിന്നെയും പലതവണ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ വാഹനം കറുത്ത സ്‌കോര്‍പിയോ തന്നെ. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയം ഉള്ളതായി തോന്നിയിട്ടുണ്ട്. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍.  കുട്ടികളുടെ മത്സരത്തില്‍ ഒപ്പം ചേരാന്‍ ആയിരുന്നു മോദിയുടെ വരവ്.' ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

ആളുകളുമായി ഇടപഴകുന്നതിലും അവരെ തമ്മില്‍ അടുപ്പിക്കുന്നതും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ടെന്നാണ് ഉണ്ണി പറയുന്നത്.  തങ്ങളുടെ തലമുറയില്‍പെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ടുവരാന്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പിന്തുടര്‍ന്ന് തങ്ങള്‍ക്കിടയിലെ പലരും പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍