ചലച്ചിത്രം

കഴുത്തില്‍ ഏലസ്, വലിയ വട്ടപ്പൊട്ട്, മൂക്കുത്തി; പുതിയ ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറില്‍ ഭാവന

സമകാലിക മലയാളം ഡെസ്ക്

ദ്യചിത്രം നമ്മളിലൂടെ മലയാളികളെ ഒന്നു ഞെട്ടിച്ചാണ് ഭാവന സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് ഭാവനയെ കണ്ടത് അയല്‍വക്കത്തെ പെണ്‍കുട്ടിയാണ്. വലിയ മേക്കോവറുകള്‍ പരീക്ഷിക്കാനുള്ള അവസരം താരത്തിന് കിട്ടിയില്ല. തന്റെ പുതിയ ചിത്രത്തിലൂടെ ഈ രീതി മാറ്റാന്‍ ഒരുങ്ങുകയാണ് ഭാവന. എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ഭജരംഗി 2 എന്ന കന്നഡ ചിത്രത്തിനായാണ് താരത്തിന്റെ മേക്കോവര്‍. 

ഇതുവരെ കാണാത്ത ലുക്കിലാണ് ഭാവന എത്തുന്നത്. വലിയ വട്ടപ്പൊട്ട് തൊട്ട്, കഴുത്തില്‍ ഏലസും മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട് നില്‍ക്കുന്ന ഭാവനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ വ്യത്യസ്ത ലുക്കില്‍ അവതരിപ്പിക്കാന്‍ ഒരുപാട് ചിന്തിക്കേണ്ടിവന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ ഭാവനയെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയായാണ് കൂടുതലും കണ്ടിട്ടുള്ളത്. ഇത്തരത്തിലൊരു കഥാപാത്രം ഭാവനയ്ക്ക് ആദ്യമായിട്ടായിരിക്കും. ഇപ്പോള്‍ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ല. ക്രൂരമായ ഭാവനയുടെ ഭാവം കാര്യമായെന്തോ കാത്തുവെച്ചിട്ടുണ്ടെന്നാണ് സംവിധായകന്റെ വാക്കുകള്‍. ഭാവനയുടേത് വളരെ സങ്കീര്‍ണമായ കഥാപാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

2019 ജൂണില്‍ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ ചിത്രത്തെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. ശിവരാജ് കുമാറാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഏഴ് പ്രധാന കഥാപാത്രങ്ങളുണ്ടെന്നും അവരെല്ലാം വ്യത്യസ്ത ലുക്കിലാണ് എത്തുന്നതെന്നുമാണ് ഹര്‍ഷ പറയുന്നത്. ഇപ്പോള്‍ ഭാവന മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും കന്നഡ സിനിമ രംഗത്ത് സജീവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത