ചലച്ചിത്രം

ചിത്രീകരണത്തിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യർക്ക് പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.  മഞ്ജു
നായികയായെത്തുന്ന ചതുർമുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു അപകടം.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാൻ കാരണമെന്നാണ് വിവരം.
 
കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങൾ ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍