ചലച്ചിത്രം

ദീപികയുടെ ഛപാകിനെ വിനോദ നികുതിയില്‍ നിന്ന്  ഒഴിവാക്കി കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ദീപിക പദുക്കോണ്‍ ചിത്രം ഛപാകിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും.സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തുന്ന ചിത്രമായതിനാല്‍ ആണ് വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു.

ജെഎന്‍യു അക്രമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ബിജെപി വിമര്‍ശനം ഏറ്റുവാങ്ങുന്ന ദീപികയെ പിന്തുണച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നിരുന്നു.

ആസിഡ് ആക്രമണത്തിന് വിധേയരായവര്‍ക്ക് പ്രചോദനമാകുന്ന ചിത്രമാണിത്. അതുമാത്രമല്ല. അവരുടെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്നതുകൂടിയാണ് എന്ന് കമല്‍നാത് പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെ ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിരുന്നു. ചിത്രത്തിന് എതിരെ നിരധി വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''