ചലച്ചിത്രം

'പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവിട്ടി മുക്കരുത്'; ഷൈലോക്കിന്റെ കീറിയ പോസ്റ്ററുമായി നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 23 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറിക്കളയുന്നതായി പരാതി ഉയരുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജാണ് പോസ്റ്റര്‍ കീറിക്കളഞ്ഞിരിക്കുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

'ദയവായി പോസ്റ്റര്‍ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്'എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റര്‍ കീറിയതിനെതിരേ നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് ചെയ്യുന്നവര്‍ മാനസികരോഗികളാണെന്നാണ് കമന്റുകള്‍ എന്നാല്‍ അതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്. 17ന് റിലീസാകുന്ന ചിത്രം അല്‍ മല്ലുവിന് മുകളിലായിട്ടാണ് ഷൈലോക്കിന്റെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നതെന്നും അത് ശരിയല്ലെന്നും കമന്റുകളുണ്ട്. 

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുറത്തുവന്ന ചിത്രത്തിന്റെ ടീസറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക് . തമിഴ് - മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ കുബേരന്‍ എന്നാണ് പേര്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം