ചലച്ചിത്രം

സ്വപ്‌ന സുന്ദരിയായി അഹാന, സഹോദരിമാര്‍ക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷം; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ടി അഹാന കൃഷ്ണക്കും സഹോദരിമാര്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ അഹാന കുടുംബത്തിനൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഹിറ്റാകുന്നത് താരത്തിന്റെ മാലിദ്വീപ് വെക്കേഷനിലെ ചിത്രങ്ങളാണ്. 

സഹോദരിമാര്‍ക്കൊപ്പമാണ് താരം വെക്കേഷന് എത്തിയത്. കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

അഹാനയും ഇന്‍സ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവര്‍ക്കൊപ്പമാണ് താരം മാലിദ്വീപില്‍ എത്തിയത്. 

വലിയ തൊപ്പിയും സ്വിമ്മിങ് സ്യൂട്ടും അണിഞ്ഞ് കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന അടിക്കുറിപ്പിലാണ് താരം മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാലിദ്വീപിലെ സൂര്യോദയവും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഇഷാനിയും ദിയയും ഇന്‍സ്റ്റഗ്രാമില്‍ വെക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി