ചലച്ചിത്രം

രമേശ് ചെന്നിത്തല സിനിമയിൽ അഭിനയിക്കുന്നു; ചെയ്യാനൊരുങ്ങുന്നത് ഈ വേഷം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പണ്ടു നാടകത്തിന്റെ തട്ടിൽ കയറിയിട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖത്ത് വീണ്ടും ചായം തേയ്ക്കുന്നു. ഇക്കുറി തട്ടകം സിനിമയാണ്. 'ഹരിപ്പാട് ​ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് രമേശ് ചെന്നിത്തല അഭിനയിക്കാനൊരുങ്ങുന്നത്. വേഷം രാഷ്ട്രീയ നേതാവിന്റേതു തന്നെ.

രമേശിന് സൗകര്യമുള്ള ദിവസം നോക്കിയാകും ചിത്രീകരണമെന്ന് സംവിധായകൻ നിഖിൽ മാധവ് പറഞ്ഞു. ഹരിപ്പാട്ടെ രണ്ട് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് സിനിമയിലുള്ളത്. കെഎസ്‌യുവിന്റേയും അഖില കേരള ബാലജന സഖ്യത്തിന്റേയും ഭാരവാഹിയായിരുന്ന കാലത്തു രമേശ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നാട്ടിലെ ക്ലബുകളിലും ചങ്ങനാശേരി എൻഎസ്എസ് കോളജിലുമൊക്കെ നാടകത്തിൽ അഭിനയിച്ചെങ്കിലും രാഷ്ട്രീയത്തിരക്കിൽ സിനിമാ മോഹം മാറ്റിവച്ചു.

നടൻ അഷ്കർ സൗ​ദാനാണ് ചിത്രത്തിലെ നായകൻ. ധർമജൻ, നീന കുറുപ്പ്, ഭീമൻ രഘു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രീകരണം ഇന്ന് തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു