ചലച്ചിത്രം

തൃപ്തിയില്ല; കോട്ടയം കു‍ഞ്ഞച്ചൻ 2 ഉപേക്ഷിച്ചെന്ന് മിഥുന്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിനായി ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ആവേശമെല്ലാം അണച്ചുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമെന്ന ആശയം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചു. കോട്ടയം കുഞ്ഞച്ചനു പുറമേ ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ടര്‍ബോ പീറ്ററും ഉപേക്ഷിച്ചതായി മിഥുൻ പറഞ്ഞു.  

പലതവണ പുതുക്കിപണിതിട്ടും തിരക്കഥ തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ട പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതുകൊണ്ടാണ് ചിത്രം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതെന്ന് മിഥുൻ പറയുന്നു. 

ആട് 2 വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മിഥുൻ പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരിക്കും നിർമാണമെന്നും അറിയിച്ചിരുന്നു. ആക്‌ഷൻ സ്വഭാവത്തിലുള്ള ഒരു ത്രില്ലർ സിനിമയാണ് തന്റെ മനസിലെന്നും മിഥുൻ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു