ചലച്ചിത്രം

''പോകാന്‍ പറ പറ്റങ്ങളോട്', അതാണ് എന്റെ റിയാക്ഷൻ'; പരിഹസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

വതാരകനായും രാഷ്ട്രീയപ്രവർത്തകനായും നിറഞ്ഞു നിൽക്കുന്നതിനിടെ അഭിനേതാവായി വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവിന് തയാറെടുക്കുകയാണ് സുരേഷ് ​ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ താരത്തിൻെറ മടക്കം. അതിനിടെ തനിക്കെതിരേ ഉയരുന്ന അനാവശ്യ പരിഹാസങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വിമർശകരെ സൂപ്പർ ഡയലോ​ഗിലൂടെ താരം തറപറ്റിച്ചത്. 

തന്നെ അനാവശ്യമായി വിമർശിക്കുന്നവരോടെ ' പോകാന്‍ പറ പറ്റങ്ങളോട്' എന്നാണ് തന്റെ റിയാക്ഷന്‍ എന്നാണ് താരം പറഞ്ഞത്. 'അനാവശ്യമായി പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളൂ.. പോകാന്‍ പറ പറ്റങ്ങളോട്.. അതാണെന്‍റെ റിയാക്ഷന്‍...അവർക്ക് അത്ര വിലയൊള്ളൂ.  വിമര്‍ശിക്കുന്നവരൊക്കെ സ്വയം താനെന്ത് ചെയ്തെന്ന് ആലോചിക്കണം. അതാണ് അവര്‍ക്കുള്ള തന്‍റെ താക്കീത്' സുരേഷ് ​ഗോപി പറഞ്ഞു. 

താൻ ആരിൽ നിന്നും പിരിച്ചല്ല സമൂഹത്തിന് നല്ലത് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. ആക്ടറായിട്ടോ, ആംഗര്‍ ആയിട്ടോ, എന്‍റെ കുഞ്ഞുങ്ങള്‍ക്കും കൂടി സമ്പാദിച്ച് കൂട്ടിയതിൽ നിന്നാണ് ഞാൻ ചെലവാക്കുന്നത്. കുരുപൊട്ടിയേ പറ്റു എന്നുള്ള കുറച്ചുപേരുടെ കുരു പൊട്ടട്ടെ. നല്ലതാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമ പ്രവർത്തകരെ വിമർശിക്കാനും താരം മറന്നില്ല. മാധ്യമപ്രവര്‍ത്തനം അനുഗ്രഹമാണെന്നും, എന്നാലതില്‍ ചിലര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നതു പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി