ചലച്ചിത്രം

മെറൂൺ പട്ടുസാരിയും ട്രെഡീഷണൽ ആഭരണങ്ങളും; അതിസുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലെ നാടൻ പെൺക്കുട്ടിയാണ് നടി നവ്യ നായർ. എന്നാൽ ‌നാടൻ വേഷങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാനാകും എന്ന് നവ്യ തെളിയിച്ചിട്ടുമുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നാടൻ ഔട്ട്ഫിറ്റുകളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങും നവ്യയ്ക്ക്.

പട്ടുസാരിയിൽ അതിസുന്ദരിയായ നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.  മെറൂൺ നിറത്തിലുള്ള കസവ് പട്ടും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞ നവ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രയിം നേടിയെടുത്തു. മുല്ലപ്പൂവും ട്രെഡീഷണൽ ആഭരണങ്ങളും ആയപ്പോൾ ലുക്ക് പൂർണ്ണം. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ട നവ്യ ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്താണ് മുൻനിര നായികാ പദവിയിലേക്കെത്തിയത്. നന്ദനത്തിലെ ബാലാമണിയും കല്ല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ ചെമ്പകവുമെല്ലാം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നടി ഇപ്പോഴിതാ വീണ്ടുമൊരു ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.എസ് സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി നാസറാണ്.

'ദ് ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞുയിരുന്നു. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി