ചലച്ചിത്രം

'ജയേട്ടാ, നിങ്ങൾ എന്നെ എന്റെ അച്ഛന്റെ സ്നേഹം ഓർമപ്പെടുത്തി' ; വൈകാരികമായ കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

സമകാലിക മലയാളം ഡെസ്ക്

ലില്ലി എന്ന ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ ഒരുക്കുന്ന ചിത്രമാണ്  ‘അന്വേഷണം’. നാളെ തിയറ്ററുകളിൽ എത്താൻ ഒരുങ്ങിയിരിക്കുന്ന ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തെക്കുറിച്ച് ഏറെ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പ്രത്യേക പദർശനം കണ്ടശേഷം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച കുറിപ്പിലാണ് ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും താരം തുറന്നെഴുതിയത്.

“ഇന്നലെ അന്വേഷണത്തിന്റെ പ്രത്യേക പ്രദർശനം കണ്ടു. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തവും ആനിവാര്യവുമായ ഒരു സിനിമ നിർമ്മിച്ചതിന് നന്ദി. ഉത്‌കണ്‌ഠയും ഭയവും മറ്റെല്ലാ വികാരങ്ങളും പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത് പോലെ ചിത്രം അണിയിച്ചൊരുക്കിയതിന് നന്ദി. പ്രശോഭ് വിജയൻ, നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന് ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ നന്ദി. ചില രംഗങ്ങളിൽ വല്ലാത്ത ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. അവ ഏതെല്ലാം എന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് ആഗ്രഹമുണ്ട്. ജയേട്ടാ, എന്റെ അച്ഛന്റെ സ്നേഹത്തെ കുറിച്ചാണ് നിങ്ങൾ എന്നെ ഓർമപ്പെടുത്തിയത്. ഞാൻ അവരെ കാണാൻ പോകുകയാണ്. യഥാർഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദൻ എന്ന കഥാപാത്രത്തെ മികച്ചതാക്കാൻ നിങ്ങൾക്ക് സാധിച്ചത്. ശ്രുതി രാമചന്ദ്രൻ, കവിത എന്ന കഥാപാത്രമായി നിങ്ങൾ ജീവിക്കുകയായിരുന്നു. ലിയോണ എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഗംഭീരമായി ചെയ്തിട്ടുണ്ട്. ജനുവരി 31 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ഇതുവായിക്കുന്ന എന്റെ സുഹൃത്തുക്കളോട് സിനിമ തിയേറ്ററിൽ പോയി കാണാൻ ഞാൻ അഭ്യർഥിക്കുന്നു,” ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഐശ്വര്യ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു