ചലച്ചിത്രം

മകളെ കണ്ടെത്താന്‍ അച്ഛന്‍ കൊലയാളി ആകുമോ? അഭിഷേക് ബച്ചന്‍-നിത്യാ മേനോന്‍ വെബ്‌സീരീസ് 'ബ്രീത്ത് 2' ട്രെയിലര്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ അഭിഷേക് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന വെബ്‌സീരീസായ 'ബ്രീത്ത്2: ഇന്റു ദി ഷാഡോസി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമില്‍ ജൂലൈ പത്ത് മുതലാണ് സീരീസെത്തുന്നത്. മകളെ കാണാതാകുന്നതില്‍ നിരാശപൂണ്ട അച്ഛനായാണ് ട്രെയിലറില്‍ അഭിഷേകിനെ കാണാന്‍ സാധിക്കുന്നത്.

അഭിഷേക് ബച്ചനൊപ്പം നടി നിത്യ മേനോനും സീരീസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരുടെയും മകള്‍ സിയയെ കാണാതാകുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സീരീസില്‍ അവതരിപ്പിക്കുന്നത്.

മകളെ ജീവനോടെ കാണണമെങ്കില്‍ അഭിഷേകിനോട് കൊല ചെയ്യാന്‍ ആവശ്യപ്പെടുന്ന മുഖംമൂടി ധരിച്ച ഒരാളെ ട്രെയിലറില്‍ കാണാം. ഇതോടെ സീരീസിലെ നടന്റെ കഥാപാത്രം കൊലയാളി ആണോ എന്ന് ആരാധകര്‍ സംശയിക്കുന്നു. അഭിഷേക് മകളെ കണ്ടെത്തുമോ? ആരാണ് മാസ്‌ക് ധരിച്ച ആള്‍? എന്നെല്ലാമാണ് ട്രെയിലര്‍ കാഴ്ചക്കാരുടെ മനസ്സില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍.

ബ്രീത്തിന്റെ ആദ്യ സീസണില്‍ അഭിനയിച്ച അമിത് സാധ് പുതിയ സീരീസിലും ഭാഗമാണ്. ആദ്യ സീസണില്‍ നടന്‍ മാധവനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മായങ്ക് ശര്‍മ്മയാണ് സീരീസിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവരാണ് ബ്രീത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം