ചലച്ചിത്രം

'റേഷനരി കൂട്ടി ചോറുണ്ടു, സൂപ്പർമാർക്കറ്റിലെ അരിയേക്കാൾ മികച്ചത്'; സർക്കാരിന് സല്യൂട്ടുമായി രഞ്ജിത് ശങ്കർ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് മുഖം മിനുക്കിയവയിൽ മുൻപന്തിയിലാണ് റേഷൻ അരി. ലോക്ക്ഡൗണിനെ തുടർന്ന് സൗജന്യം റേഷൻ പ്രഖ്യാപിച്ചതോടെയാണ് അതുവരെ റേഷനരിക്കു മേൽ ചാർത്തിയിരുന്ന പല ചീത്തപ്പേരും പോയത്. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമുള്ളതാണ് റേഷൻ എന്ന ചിന്തയും ഇല്ലാതായി. റേഷനരിയെ ബിരിയാണിയും ഫ്രൈഡ്റൈസുമൊക്കെയായി രൂപമാറ്റം വരുത്തിയവരും നിരവധിയാണ്. ഇപ്പോൾ റേഷനരി കൂട്ടി ചോറുണ്ട വിശേഷം പങ്കുവെക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. 

സൂപ്പർമാർക്കറ്റിൽ കിട്ടുന്ന അരിയേക്കാൾ മികച്ചതാണ് റേഷൻ അരി എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. കൂടാതെ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിനെ പ്രശംസിക്കാനും മറന്നില്ല. “റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കർ കുറിച്ചു.

സംവിധായകന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വളരെ നാളായി റേഷകൻ കടയിൽ നിന്ന് ക്വാളിറ്റിയുള്ളവയാണ് ലഭിക്കുന്നതെന്നുമാണ് അവർ പറയുന്നത്. അതിനൊപ്പം വിമർശനവും ഉയരുന്നുണ്ട്. മണ്ണിലേക്ക് ഇറങ്ങാൻ കൊറോണ വേണ്ടിവന്നെന്നാണ് ചിലരുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി