ചലച്ചിത്രം

ജാൻവി കപൂർ ചിത്രം ഗുൻജൻ സക്‌സേനയുടെ റിലീസ് പ്രഖ്യാപിച്ചു; സ്വാതന്ത്ര്യദിനത്തിൽ പ്രേക്ഷകരിലേക്കെത്തും 

സമകാലിക മലയാളം ഡെസ്ക്


ടി ജാൻവി കപൂർ പ്രധാനവേഷത്തിലെത്തുന്ന 'ഗുൻജൻ സക്‌സേന: ദി കാർ​ഗിൽ ​ഗേൾ' സ്വാതന്ത്ര്യദിനമായ ഓ​ഗസ്റ്റ് 15ന് റിലീസിനെത്തും. നെറ്റ്ഫ്ലിക്സിലാണ് സിനിമയുടെ റിലീസ്. കോവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് ഒടിടി റിലീസ് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്.

ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുൻജൻ സക്‌സേനയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ഇത്. 1999 കാർഗിൽ യുദ്ധസമയത്ത്  പരിക്കേറ്റ ഇന്ത്യൻ ഭടന്മാരെയും കൊണ്ട് അതിർത്തിയിൽ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റർ പറത്തിയത് ​ഗുൻജൻ ആണ്. നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് പിന്നീട് രാജ്യം ശൗര്യചക്ര നൽകി ഗുൻജനെ ആദരിക്കുകയുണ്ടായി.ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിതയാണിവർ.

വ്യോമസേനയുടെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ 25 പേരടങ്ങുന്ന ആദ്യബാച്ചിലെ അംഗമായിരുന്നു ഗുൻജൻ. കാർഗിൽ ഹെലികോപ്റ്റർ സേവനത്തിന് സേന നിയോഗിച്ച ആദ്യ വനിതാപൈലറ്റും ഇവരായിരുന്നു. ഇവരുടെ സാഹസികമായ ജീവിതകഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ശരൺ ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. സിനിമയുടെ ട്രെയിലർ ഈ മാസം പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു