ചലച്ചിത്രം

'എന്നെ കൊലപാതകിയെന്ന് വിളിച്ചപ്പോൾ ഞാൻ മിണ്ടിയില്ല, എന്നാൽ ഇനി പറ്റില്ല'; പൊട്ടിത്തെറിച്ച് റിയ ചക്രബർത്തി

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മരണത്തിൽ കാരണക്കാരാണ് എന്ന് ആരോപിച്ച് ആരാധകർ നിരവധി പേരെയാണ് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇരയാകുന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയാണ്. ഇപ്പോൾ തനിക്കു നേരെ ഉയരുന്ന ഭീഷണികളിലും അധിക്ഷേപങ്ങളിലും പൊട്ടിത്തെറിച്ചിരിക്കുകയാണ് റിയ. 

തന്നെ ബലാത്സം​ഗം ചെയ്യുണമെന്ന് പറഞ്ഞുകൊണ്ട് അയച്ച സന്ദേശം കണ്ടാണ് താരത്തിന്റെ പ്രതികരണം. ഇനിയും തനിക്ക് ക്ഷമിക്കാനാവില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.  ‘നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമെന്ന് ഞാന്‍ ഉറപ്പാക്കും. അതിനായി ആളുകളെ അയയ്ക്കും- എന്ന് പറഞ്ഞുകൊണ്ടാണ് മന്നു റാവുത്ത് എന്ന അക്കൗണ്ടിൽ നിന്ന് സന്ദേശം എത്തിയത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് റിയയുടെ പ്രതികരണം. 

‘സ്വര്‍ണം കുഴിക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കൊലപാതകിയെന്ന് കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തി, അപ്പോഴും ഞാന്‍ മൗനം പാലിച്ചു.എന്നാല്‍ എന്റെ മൗനം എങ്ങനെയാണ്, എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമുണ്ടോ. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള വിഷപ്രചരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്.  ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു.’ റിയ കുറിച്ചു. 

സുശാന്ത് വിടപറഞ്ഞ് ഒരു മാസത്തിന് ശേഷമാണ് റിയ പ്രതികരണവുമായി രം​ഗത്തെത്തിയത്. സുശാന്തിന്റെ ഇല്ലായ്മ തീർത്ത ശൂന്യതയും അവനോടുള്ള പ്രണയവും പറയുന്നതായിരുന്നു കുറിപ്പ്. ഇതിനും വലിയ രീതിയിലുള്ള അക്രമണത്തിന് താരം ഇരയായി. നേരത്തെ നടന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ താമസിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ