ചലച്ചിത്രം

ഓട്ടോഗ്രാഫ് തന്നപ്പോള്‍ എന്റെ മുഖത്തുപോലും നോക്കിയില്ല, അത് എന്നെ ആഴത്തില്‍ വേദനിപ്പിച്ചു; അന്ന് മാധവന്‍ ഒരു തീരുമാനമെടുത്തു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രശസ്തരുടെ ഓട്ടോഗ്രാഫ് ലഭിക്കുക എന്നത് എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഓര്‍മയാണ്. താരത്തിന്റെ ഒരു ഒപ്പിനുവേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കാന്‍ വരെ പലരും തയാറാവും. എന്നാല്‍ നടന്‍ മാധവനും ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ എട്ടാം വയസില്‍ ലഭിച്ച ഒരു ഓട്ടോഗ്രാഫ് താരത്തിന്റെ ചിന്തകള്‍ പോലും മാറ്റി. ഒരു കോണ്‍ക്ലേവിലാണ് താരം തന്റെ വേദനിപ്പിക്കുന്ന ഓട്ടോഗ്രാഫ് അനുഭവം പങ്കുവെച്ചത്.

ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനാണ് മാധവന്‍ പോയത്. വളരെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നത്. അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുവരെ 50 ഓട്ടോഗ്രാഫെങ്കിലും അദ്ദേഹം ഒപ്പിട്ടുണ്ടാവും. ഓട്ടോഗ്രാഫ് വാങ്ങി ഒപ്പിട്ടശേഷം അദ്ദേഹം എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചുതന്നു. അദ്ദേഹം ചെയ്തത് ശരിയാണോ തെറ്റാണോ എന്നതല്ല എന്നെ അത് ആഴത്തില്‍ വേദനിപ്പിച്ചു. അന്ന് ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ ഓട്ടോഗ്രാഫ് ഒപ്പുവെക്കാന്‍ പറ്റിയാല്‍ അവന്റേയോ അവളുടേയോ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവെക്കുക. പ്രപഞ്ചത്തിന്റെ ഗൂഢാലോചന എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് അടിയില്‍ ഒരു ആരാധകന്‍ മാധവനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയ അനുഭവം കമന്റായി കുറിച്ചിട്ടുണ്ട്. ഓട്ടേഗ്രാഫ് വാങ്ങാന്‍ വന്നപ്പോള്‍ തന്റെ പേര് ചോദിക്കുകയും തന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു എന്നാണ് ആരാധകന്‍ കുറിച്ചത്. നിരവധി താരങ്ങളും വിഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരീക്ഷ ഫലം വന്നതിന് പിന്നാലെ തനിക്ക് ബോര്‍ഡ് എക്‌സാമിന് ലഭിച്ച മാര്‍ക്ക് താരം പുറത്തുവിട്ടിരുന്നു. 58 ശതമാനമായിരുന്നു തന്റെ മാര്‍ക്കെന്നും കളി ഇതുവരെ തുടങ്ങിയിട്ടില്ല എന്നുമാണ് താരം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി