ചലച്ചിത്രം

സം​ഗീതം പഠിച്ചിട്ടില്ല, അമ്മയ്ക്കായി പാട്ടുപാടി രാധിക തിലകിന്റെ മകൾ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ​ഗായിക രാധിക തിലകിന് ആദരമർപ്പിച്ച് മകൾ ദേവിക സുരേഷിന്റെ സം​ഗീത വിഡിയോ. അമ്മയുടെ പാട്ടുകൾ പാടിക്കൊണ്ടാണ് ദേവിക ആദരമർപ്പിച്ചത്. രാധികയുടെ ശബ്ദത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്. ​ഗായിക ശ്വേത മോ​ഹനുമായി ചേർന്നാണ് ദേവിക അമ്മയ്ക്കായി വിഡിയോ ഒരുക്കിയത്.

സംഗീതം പഠിച്ചിട്ടില്ലാത്തതിനാല്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നു. സംഗീതം തന്‍റെ മേഖലയായല്ല താന്‍ കണ്ടിരുന്നതെന്നും വീഡിയോയിലെ കുറിപ്പില്‍ ദേവിക വിശദമാക്കുന്നു.  കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക്ഡൌണില്‍ വീട്ടിലിരുന്നാണ് ദേവിക വീഡിയോ തയ്യാറാക്കിയത്. ശ്വേത മോഹനാണ് വിഡിയോ നിർമിച്ചത്.  അഞ്ച് മിനിറ്റും 24 സെക്കന്‍റും ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയ്ക്ക്  ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായാണ് ഗായിക സുജാത മോഹന്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങളുടെ കുടുംബത്തിന് തന്നെ ഏറ്റവും സ്‌പെഷ്യല്‍ ആയ ഒരു വീഡിയോ ആണ് ഇത്.എന്റെ പൊന്നു അനിയത്തി രാധികക്കായിട്ടുള്ള ഈ ഒരു ഡെഡിക്കേഷന്‍ രാധികയുടെ മോള്‍  തന്നെ പാടുന്നു എന്നുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.ശ്വേതയും ഈ വീഡിയോയുടെ ഒരു ഭാഗമായി തീര്‍ന്നതില്‍ വളരെ അധികം സന്തോഷം...ഓരോ ദിവസവും നിന്നെ ഓര്‍ത്തുകൊണ്ട് ...സുജു ചേച്ചി'-സുജാത കുറിച്ചു.

കാൻസർബാധിതയായിരുന്ന രാധിക തിലക് 2015 സെപ്തംബര്‍ 20നാണ് അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ലളിതഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ  രാധിക തിലക് 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു