ചലച്ചിത്രം

'അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ'; വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് അനുമോളുടെ ചുട്ടമറുപടി

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമർശിച്ച് രം​ഗത്തെത്തുന്ന സദാചാരവാദികൾക്ക് മറുപടിയുമായി നടി അനുമോൾ. സമൂഹമാധ്യമങ്ങളിലടക്കം സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്കുള്ള താക്കീതാണ് അനുമോളുടെ വാക്കുകൾ. ‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ’, എന്ന ക്യാപ്ഷനോടെയാണ് നടി പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അനുമോൾ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ മോശം കമന്റിട്ടയാൾക്ക് നടി കൊടുത്ത മറുപടിയും ഏറെ ശ്ര​ദ്ധേയമായിരുന്നു. ‘ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം’ എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റ്. ‘മനസിലായില്ല. സ്വന്തം വീട്ടിൽ ഉള്ളവരോട് പറയു എൻറെ രാത്രികളും പകലുകളും എന്നും നല്ലതാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഇതിനുമുൻപും സമൂഹമാധ്യമങ്ങളിലെ മോശം പ്രവണതയെ ചോദ്യംചെയ്ത് അനുമോൾ രം​ഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്